ആയിരങ്ങൾ വീണാലും - Aayirangal veenalum

ആയിരങ്ങൾ വീണാലും

പതിനായിരങ്ങൾ വീണാലും

വലയമായ് നിന്നെന്നെ കാത്തിടുവാൻ

ദൈവദൂതന്മാരുണ്ടരികൽ

അസാദ്ധ്യമായി എനിക്കൊന്നുമില്ലല്ലോ

സർവ്വശക്തനാം ദൈവമെന്‍റെ കൂടെയുണ്ടല്ലോ

സകലവും ഇന്നെനിക്ക് സാദ്ധ്യമാകുവാൻ

എന്‍റെ യേശുവിന്‍റെ അത്ഭുതമാം നാമമുണ്ടല്ലോ

ആയുധങ്ങൾ ഫലിക്കയില്ല

ഒരു തോൽവിയും ഇനി വരികയില്ല

എന്നെ ശക്തനായ് മാറ്റിടുവാൻ

ആത്മബലമെന്‍റെ ഉള്ളിലുള്ളതാൽ

തിന്മയൊന്നും വരികയില്ല

എല്ലാം നന്മയായി തീർന്നിടുമേ

ബാധയൊന്നും അടുക്കയില്ല

എന്‍റെ ഭവനത്തിൽ ദൈവമുണ്ടെന്നും

ആയിരങ്ങൾ വീണാലും - Aayirangal veenalum

Aayirangal veenalum

Pathinayirangal veenalum

Valayamai ninnenne kathiduvan

Daiva dhoothan marundarikil

Asathyamai enikonnumillallo

Sarvasakthanam Daivamente koodeyundallo

Sakalvum innenike sathyamakuvan

Ente Yeshuvinte albhuthamam naamamundallo

Aayudhangal phalikkayilla

Oru tholviyum ini varikayilla

Enne shakthanayi maattiduvan

Athma balamente ullilullathal

Thinmayathonnum varikayilla

Ellam nanmayai theernnidume

Bhadhayath onnum adukkayilla

Ente bhavanathil Daivamundennum