അക്കരയ്ക്കു യാത്ര ചെയ്യും സീയോൽ സഞ്ചാരി
ഓളങ്ങൾ കണ്ടു നീ ഭയപ്പെടേണ്ട - 2
കാറ്റിനെയും കടലിനെയും
നിയന്ത്രിപ്പാൻ കഴിവുള്ളോൻ പടകിലുണ്ട്
വിശ്വാസമാം പടകിൽ യാത്ര ചെയ്യുമ്പോൾ
തണ്ടു വലിച്ചു നീ കുഴഞ്ഞിടുമ്പോൾ
ഭയപ്പെടേണ്ടാ കര്ത്തൻ കൂടെയുണ്ട്
അടുപ്പിക്കും സ്വര്‍ഗ്ഗീയ തുറമുഖത്ത് - അക്കരയ്ക്കു
എൻറെ ദേശം ഇവിടെയല്ലാ
ഇവിടെ ഞാൻ പരദേശ വാസിയാണല്ലോ
അക്കരെയാണേ എൻറെ ശാശ്വത നാട്
അവിടെനിക്കൊരുക്കുന്ന ഭവനമുണ്ട് - അക്കരയ്ക്കു
കുഞ്ഞാടതിൻ വിളക്കാണേ
ഇരുളൊരു ലേശവുമവിടെയില്ലാ
തരുമെനിക്ക്കി രീടമൊന്ന്ധ
രിപ്പിക്കും അവനെന്നെ ഉത്സവ വസ്ത്രം - അക്കരയ്ക്കു
Akkaraikku yaaththra
Cheium seeyon sanjaari
Olangal kanndu nee payappadenda
Kaattinaeyum kadalinaeyum
Niyanthirippaan kazhivullon padakilunndu
Vishvaasamaam padakil yaathra cheyyumpol
Thanndu valichchu nee valanjidumpol
Payappadenndaa karththan koodeyunndu
Aduppikkum swargeeya thuramukaththu
Ente thaesham ivide allaa
Ivide njaan parathaesha vaasiyaanallo
Akkarayaanu ente sashvatha naadu
Avidenikkorukkunna bhavanamundu
Kunjnjaadathin vilakkaanu
Iruloru laesavum evidayilla
Tharumenikku kireedamonnu
Tharippikkum avanenne ulsava vasthram