നിന്നിൽ മാത്രമാണല്ലോ എൻ ആശ്രയം
മന്നിടത്തിലെന്നും യേശു നായകാ
ഇന്നയോളം കാത്ത നിൻ
വൻ കൃപാ എന്നും എന്നെ കാത്തിടണേ രക്ഷകാ
എന്നും എന്നെ കാത്തിടണേ രക്ഷകാ
ശത്രുക്കൾ വീഴ്ത്തുവാൻ നേരിട്ട വേളയിൽ
മിത്രമായി താങ്ങി നിൻ കൈകളിൽ
എന്തു നിനക്കു നൽകും യേശുവേ
സന്തതം ഞാൻ നിന്റെ സ്വന്തമല്ലയോ
സന്തതം ഞാൻ നിന്റെ സ്വന്തമല്ലയോ
ഇന്നൊരിക്കൽ കൂടി നിൻ പൊൻ കരങ്ങളിൽ
തന്നിടുന്നു നിന്റെ സേവ ചെയ്തിടാൻ
എന്റെ മുൻപിൽ പോകണം നിൻ സാന്നിധ്യം
നിന്റെ ഇഷ്ടം മാത്രം നിറവേറണം
നിന്റെ ഇഷ്ടം മാത്രം നിറവേറണം
Ninnil Mathramanallo En Aasrayam
Mannidathilennum Yeshu Nayaka
Innayolam Kaatha Nin Van Krupa
Ennum Enne Kaathidane Rakshaka
Ennum Enne Kaathidane Rakshaka
Shathrukkal Veezhthuvaan Neritta Velayil
Mithramayi Thaangi Nin Kaikalil
Enthu Ninakku Nalkum Yeshuve
Santhatham Njan Ninte Swanthamallayo
Santhatham Njan Ninte Swanthamallayo
Innorikkal Koodi Nin Pon Karangalil
Thannidunnu Ninte Seva Cheythidaan
Ente Munpil Pokanam Nin Sannidhyam
Ninte Ishtam Mathram Niraveranam
Ninte Ishtam Mathram Niraveranam