പ്രാണപ്രിയാ പ്രാണപ്രിയാ ചങ്കിലെ ചോര തന്നെന്നെ
വീണ്ടെടുത്തവനേ, വീണ്ടെടുപ്പുകാരാ;
പ്രാണപ്രിയൻ തന്റെ ചങ്കിലെ ചോരയാൽ
എന്നെയും വീണ്ടെടുത്തു - 2
കൃപയേ കൃപയേ വർണ്ണിപ്പാൻ അസാദ്ധ്യമേയത് - 2
നന്ദി യേശുവേ നന്ദി യേശുവേ
നീ ചെയ്ത നന്മകൾക്കൊരായിരം നന്ദി - 2
എൻ ശക്തിയാലല്ല കയ്യുടെ ബലത്താലല്ല
നിൻ ദയ അല്ലയോ എന്നെ നടത്തിയത് - 2
നിന്നത് കൃപയാൽ കൃപയാൽ ദൈവകൃപയാൽ
നിർത്തിടും ദയയാൽ ദയയാൽ നിത്യ ദയയാൽ - 2
കോഴി തൻ കുഞ്ഞിനെ ചിറകടിയിൽ മറയ്ക്കുംപോലെ
കഴുകൻ തൻ കുഞ്ഞിനെ ചിറകിൻ മീതെ വഹിക്കുംപോലെ - 2
എണ്ണിയാൽ എണ്ണിയാൽ തീരാത്ത നന്മകൾ
ചൊല്ലിയാൽ ചൊല്ലിയാൽ തീരാത്ത വൻകൃപകൾ - 2
കൂരിരുൾ താഴ്വരയിൽ ഭയം കൂടാതെ എന്നെ നടത്തിയതാം
വൈഷമ്യ മേടുകളിൽ കരം പിടിച്ചു എന്നെ നടത്തുന്നതാം
എണ്ണിയാൽ എണ്ണിയാൽ തീരാത്ത നന്മകൾ
ചൊല്ലിയാൽ ചൊല്ലിയാൽ തീരാത്ത വൻകൃപകൾ - 2
Pranapriyaa pranapriyaa
Chankile chora thannenne
Veendeduthavane, veendeduppukaraa
Pranapriyan thante chankile chorayaal
Enneyum veendeduthu - 2
Krupaye krupaye varnnippaan asaaddhyame athu - 2
Nanni Yeshuve nandhi Yeshuve
Nee cheyatha nanmakal’kkorayiram nandhi - 2
En shakthiyaalalla kaiyyude balathaalalla
Nin dhaya allayo enne nadathiyathe - 2
Ninnathe krupayaal krupayaal daivakrupayaal
Nirthidum dayayaal dayayaal nithyadayayaal
Kozhi than kunjine chirakadiyil maraykkumpole
Kazhukan than kunjine chirakin methe vahikkumpole - 2
Enniyaal enniyaal theeraatha nanmakal
Cholliyaal cholliyaal theeraatha vankrupakal - 2
Koorirul thaazhvarayil bhayam koodathe enne nadathiyathaam
Vaishamya medukalil karam pidichu enne nadathunnathaam
Enniyaal enniyaal theeraatha nanmakal
Cholliyaal cholliyaal theeraatha vankrupakal - 2