രാജാക്കന്മാരുടെ രാജാവേ
നിന്റെ രാജ്യം വരേണമെ
നേതാക്കന്മാരുടെ നേതാവേ
നിന്റെ നന്മ നിറയണമെ
- രാജാക്കന്മാരുടെ
കാലിത്തൊഴുത്തിലും കാനായിലും
കടലലയിലും കാല്‍വരിയിലും
കാലം കാതോര്‍ത്ത് നില്‍ക്കുന്നവിടുത്തെ
കാലൊച്ച കേട്ടു ഞങ്ങള്‍
കാലൊച്ച കേട്ടു ഞങ്ങള്‍
- രാജാക്കന്മാരുടെ
തിരകളുയരുമ്പോള്‍ തീരം മങ്ങുമ്പോള്‍
തോണി തുഴഞ്ഞു തളരുമ്പോള്‍
മറ്റാരുമാശ്രയമാകുകില്‍ നിന് വാതില്‍
മുട്ടുന്നു ഞങ്ങള്‍ തുറക്കുകില്ലേ
വാതില്‍ മുട്ടുന്നു ഞങ്ങള്‍ തുറക്കുകില്ലേ
- രാജാക്കന്മാരുടെ
Rajakkanmarude Rajave
Ninte Raajyam Varename
Nethakkanmarude, Nethave
Ninte Nanma Nirayename
Kalithozhuthilum Kaanayilum
Kadala-layilum Kaalvariyilum
Kaalam Kathorthirikkum Aviduthe
Kaalocha Kettu Njangal
Kaalocha Kettu Njangal
- Rajakkanmarude
Thirakaluyarumbol Theeram Mangumbol
Thoni Thuzhanju Thalarumbol
Mattarum Aarumillashrayam Ninvathil
Muttunnu Njangal Thurakkille
Vaathil Muttunnu Njangal Thurakkille
- Rajakkanmarude