സ്തുതി സ്തുതി എന്‍ മനമേ - Sthuthi sthuthi en maname

സ്തുതി സ്തുതി എന്‍ മനമേ

സ്തുതികളില്‍ ഉന്നതനെ

നാഥന്‍ നാള്‍ തോറും ചെയ്ത നന്മകളെയോര്‍ത്ത്‌

പാടുക നീ എന്നും മനമേ - സ്തുതി

അമ്മയെപ്പോലെ നാഥന്‍

താലോലിച്ചണച്ചിടുന്നു

സമാധാനമായ്‌ കിടന്നുറങ്ങാന്‍

തന്‍റെ മാര്‍വില്‍ ദിനം ദിനമായ്‌ - സ്തുതി

കഷ്ടങ്ങളേറിടിലും

എനിക്കേറ്റമടുത്ത തുണയായ്‌

ഘോരവൈരിയിന്‍ നടുവിലവന്‍

മേശ നമുക്കൊരുക്കുമല്ലോ - സ്തുതി

ഭാരത്താല്‍ വലഞ്ഞീടിലും

തീരാ രോഗത്താലലഞ്ഞീടിലും

പിളര്‍ന്നീടുമോരടിപ്പിണരാല്‍

തന്നിടും നീ രോഗ സൌഖ്യം - സ്തുതി

സ്തുതി സ്തുതി എന്‍ മനമേ - Sthuthi sthuthi en maname

Sthuthi sthuthi en maname

Sthuthikalil unnathane naathan

Naalthorum cheytha nanmakalorthe

Paaduka nee ennum maname

Ammayeppole thathan

Thaalolichanachidunnu

Ssamadhanamay kidannurangan

Thante marvvil dinam dinamayi - Sthuthi

Kashdangal eeridilum

Enikketam adutha thunayay

Ghoravairiyin naduvilavan

Mesha namukkorukkiyallo - Sthuthi

Bharathal valanjeedilum

Thera rogathal alanjeedilum

Pilarnneedumoradippinaral

Thannidunnee roga saukhyam - Sthuthi